തിരുവനന്തപുരം: ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്‌തു. കേരള ലോട്ടറിയുടെ വില 30 രൂപയിൽ നിന്നും 40 രൂപയായി വർദ്ധിപ്പിക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കെവിള ശശി, യൂണിയൻ സംസ്ഥാന ഭാരവാഹികളായ കൈരളി റാഫി, പി.വി. പ്രസാദ്, കെ.എം. ശ്രീധരൻ, ഒ.ബി. രാജേഷ്, കെ.ആർ. സജീവൻ, വി.ടി. സേവ്യർ, എസ്. സലിംരാജ്, എം. മുരളീധരൻ നായർ, നാഗൂർ കനി, ജിൻസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.