9

പോത്തൻകോട്: ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ' ഭാവിയിലേക്കുള്ള ഔഷധം' എന്ന വിഷയത്തിൽ ഭരത്പൂർ പി.ആർ. സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ഉത്തംപതി പ്രഭാഷണം നടത്തി.പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി വിഷയം അവതരിപ്പിച്ചു. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി അസിസ്റ്റന്റ് രജിസ്റ്റാർ ഡോ.പി.എൻ.അനീഷ്, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് സയന്റിഫിക് ഓഫീസർ ഡോ.എൻ.സുധീഷ്,ശാസ്ത്രജ്ഞൻ അയ്യപ്പൻ നായർ,ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജഗനാഥൻ,ആയുർവേദ മെഡിക്കൽ കോളേജ് പഞ്ചകർമ്മ വിഭാഗം തലവൻ ഡോ. സുജപാൽ എന്നിവർ സംസാരിച്ചു.ഡോ.കെ.ഗോപിനാഥപിള്ള സ്വാഗതവും പ്രൊഫ.കെ.രാശേഖരൻ നന്ദിയും പറഞ്ഞു.


ഫോട്ടോ: ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഭാഷണം
പ്രൊഫ. ഉത്തംപതി ഉദ്ഘാടനം ചെയ്യുന്നു.സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി സമീപം