വർക്കല: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ഇടവ യൂണിറ്റിന്റെ വിമുക്തഭട ഭവന്റെ ഉദ്ഘാടനവും സമ്പർക്ക പരിപാടിയുടെ സമാപന സമ്മേളനവും ഇന്ന് ഉച്ചയ്ക്ക് 2ന് ഇടവ വിമുക്തഭട നഗറിൽ നടക്കും. എക്‌സ് സർവീസ് ലീഗ് സംസ്ഥാന പ്രസിഡന്റ് റിട്ട. ബ്രിഗേഡിയർ ജി. ആനന്ദക്കുട്ടനും വി. ജോയി എം.എൽ.എയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് ജെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് വിജയൻ, ജില്ലാ ട്രഷറർ ജയന്തൻ, റിട്ട. ജില്ലാ സെഷൻ ജഡ്‌ജി എം. രാജേന്ദ്രൻനായർ, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു, ഫാ. സിറിയക്ക് കാനായിൽ എന്നിവർ സംസാരിക്കും.