kerala-uni
kerala uni

പരീക്ഷാഫലം

എംഫിൽ മലയാളം, കെമിസ്ട്രി 2018 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി, ജൂലായ് 2019 (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ.

മൂന്നാം വർഷം എം.ബി.ബി.എസ് പാർട്ട് - II പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ അപേക്ഷിക്കാം.

എംഫിൽ അറബിക് (2018-2019 ബാച്ച്) യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് മാത്രം 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 16 വരെ പരീക്ഷാഫീസ് ഒടുക്കി ഓഫ്‌ലൈനായി അപേക്ഷിക്കാം.


അസൈൻമെന്റ് സമർപ്പിക്കാൻ ഒരവസരം കൂടി

അസൈൻമെന്റ്, കേസ് അനാലിസിസ് സമർപ്പിക്കാത്ത് 2017-18, 2018-19 യു.ജി/പി.ജി വിദ്യാർത്ഥികൾക്ക് അവ അതത് കോ-ഓർഡിനേറ്റർക്ക് 14 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ സമർപ്പിക്കാം. ഇനിയൊരവസരം ഉണ്ടായിരിക്കില്ല.