തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോടനുബന്ധിച്ച് കിഴക്കേകോട്ട ലക്ഷദീപ ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 13ന് വിളംബര ഘോഷയാത്ര നടത്തും. വൈകിട്ട് 4.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെട്ടിമുറിച്ചകോട്ട, തെക്കേ തെരുവ്, വാഴപ്പള്ളി ജംഗ്ഷൻ, പടിഞ്ഞാറേ നട, പത്മവിലാസം, പഴവങ്ങാടി വഴി കിഴക്കേനടയിൽ എത്തിച്ചേരും. ലക്ഷദീപ ദിവസമായ 15ന് ക്ഷേത്രത്തിന്റെ കിഴക്കേ കല്പടവുകൾ മുതൽ കിഴക്കേകോട്ട വരെയും പത്മതീർത്ഥക്കുളത്തിനു ചുറ്റും ദീപങ്ങൾ തെളിക്കുമെന്നു കമ്മിറ്റി ഭാരവാഹികളായ ധനീഷ് ചന്ദ്രനും പി.കെ.എസ്. രാജനും രമേഷ് കിഴക്കേനടയും അറിയിച്ചു.