തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമുള്ള ദേശരക്ഷാ മാർച്ച് തലസ്ഥാനജില്ലയിൽ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 11.30ന് തോന്നയ്ക്കൽ ആശാൻ സ്‌മാരകത്തിന് മുന്നിൽ നിന്നാണ് ദേശരക്ഷാമാർച്ച് ആരംഭിക്കുക. മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ്‌ തോന്നയ്‌ക്കൽ ജമാലും ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീമും അറിയിച്ചു.