adoorprakash

വിതുര: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ് നേതാക്കൾക്ക് പങ്കില്ലെന്നും കോൺഗ്രസ് നിലവിലുള്ളിടത്തോളം കാലം ഭരണഘടന തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി.പുഷ്പാംഗദന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാരത് ഏകതാ യാത്രയുടെ സമാപന സമ്മേളനം വിതുര മാർക്കറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ഉവൈസ്ഖാന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എ ഡി.സി.സി നേതാക്കളായ പി.എസ്.പ്രശാന്ത്, അഡ്വ.സി.എസ്.വിദ്യാസാഗർ, എൻ.ജയമോഹൻ, ബി.ആർ.എം ഷഫീർ,തോട്ടുമുക്ക് അൻസർ, എൻ.കൃഷ്ണൻകാണി,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്,ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻ നായർ, എൻ.ജയമോഹൻ,കെ.കെ.രതീഷ്എസ്.കുമാരപിള്ള, ഉഴമലയ്ക്കൽബാബു, കാനക്കുഴിഅനിൽ, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാബീഗം, ഷൈലജ ആർ.നായർ,എച്ച്.പീരുമുഹമ്മദ്,എ.എം.ഷാജി,തച്ചൻകോട് പുരുഷോത്തമൻ, പൊൻപാറ സതി,പൂവച്ചൽ ഇർഷാദ്, തോട്ടുമുക്ക് സലീം,മുല്ലവനം സലീം,മേമല വിജയൻ,മേമല അൻസർ എന്നിവർ പങ്കെടുത്തു.