വിതുര: കൊപ്പം മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് പ്രസിഡന്റ് ജി. രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലയുടെ ഉദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ മുഖ്യപ്രഭാഷണം നടത്തി. റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ബി. കൃഷ്ണൻനായർ, രക്ഷാധികാരി പി.എൻ. ചന്ദ്രഭാനു, ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, ജി. ഭുവനചന്ദ്രൻനായർ, ലാലൂജോൺ, എൻ. സോമൻ, ശശിധരൻനായർ, സരസ്വതിഅമ്മ, എൽ. ഗിരിജാകുമാരി, പി.എസ്. സുജാത, എം. ഷിഹാബ്ദ്ദീൻ, സുദർശനബാബു, അനിൽ, അജിത, അംബിക, എന്നിവർ പങ്കെടുത്തു. കൊപ്പം ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.