വെഞ്ഞാറമൂട്: ധനുമാസ തിരുവാതിരയുടെ ഭാഗമായി മകയിരം രാത്രിയിൽ മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ജീവകലയുടെ ആഭിമുഖ്യത്തിൽ തിരുവാതിരാർച്ചന നടത്തി. കൈ കൊട്ടിപ്പാടി വനിതകൾ തിരുവാതിര ആടിയപ്പോൾ അത് ഹൃദ്യാനുഭവമായി.നാൽപത് പേരാണ് തിരുവാതിര അവതരിപ്പിച്ചു വേദിയിലെത്തിയത്. നമിതാ സുധീഷിന്റെ ശിക്ഷണത്തിൽ ശബരിമല സന്നിധിയിൽ തിരുവാതിര കളിച്ച മാളികപ്പുറങ്ങളും മാണിക്കോട് ചുവടു വച്ചു. ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി. മധു ., എസ്. ഈശ്വരൻ പോറ്റി, ആർ.ശ്രീകുമാർ ,പുല്ലമ്പാറ ദിലീപ്, എം.എച്ച് നിസാർ, പി.എസ്. ലാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.