02

പോത്തൻകോട് : രാജസ്ഥാൻ എന്റെ ജന്മ ഭൂമിയാണെങ്കിലും കേരളമാണ് എന്റെ കർമ്മമണ്ഡലമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ പറഞ്ഞു. തോന്നയ്ക്കൽ സായിഗ്രാമത്തിലെ ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് സി.ഇ.ഒ അന്നപൂർണ, കോളേജ് എഡ്യൂക്കേഷൻ അഡ്വൈസർ പ്രൊഫ. ബി.വിജയകുമാർ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ.വി.വിജയൻ, തോന്നയ്ക്കൽ രവി എന്നിവർ പങ്കടുത്തു. വേൾഡ് വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ജേതാവായ കോളേജിലെ വിദ്യാർത്ഥി രേഷ്മയെ ആദരിച്ചു.