തിരുവനന്തപുരം: പൂന്തുറ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പരേഡിനിടെ കുഴഞ്ഞുവീണ മരിച്ചു. കണ്ണമ്മൂല പുത്തൻപാലം ടി.സി 15/715 എം.എം. ഹൗസിൽ ടി. വസന്തകുമാരനാണ് (55) മരിച്ചത്. ഇന്നലെ രാവിലെ 6.45ന് സ്റ്റേഷനിൽ പരേഡിനായി നിൽക്കുമ്പോൾ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ഭാര്യ: ഗീത. മകൻ: അലിൻ (ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി).
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എ.ആർ ക്യാമ്പിലും പൂന്തുറ പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. രണ്ടര വർഷം മുമ്പാണ് വസന്തകുമാരൻ പൂന്തുറ സ്റ്റേഷനിൽ ചുമതലയേറ്റത്.