block

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ കലണ്ടർ പ്രകാശനം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരിക്ക് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.ഷൈലജാബീഗം, ജില്ലാ പഞ്ചായത്തംഗം ആർ. ശ്രീകണ്ഠൻനായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വേണുജി, എ.അൻസാർ, കെ .വിലാസിനി, വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രമാഭായി അമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫിറോസ് ലാൽ, സി.പി.സുലേഖ, ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ്,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ.ലെനിൻ നന്ദിയും പറഞ്ഞു.