ആറ്റിങ്ങൽ: പൗരത്വ ഭേദഗതി ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയ മോദി ആർമിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണ ജാഥ നടന്നു. ചാത്തമ്പറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ ക്ഷേത്ര സമന്വയ സമിതി സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലൻ ഉദ്ഘാടനം ചെയ്‌തു. നഗരസഭയിലെ എല്ലാ വാർഡുകളിലൂടെയും സഞ്ചരിച്ച ജാഥ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ബി.എം.എ സംസ്ഥാന വൈസ് പ്രസിഡ‌ന്റ് സോമനാഥൻ,​ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ പ്രേംരാജ്,​ ജയപ്രകാശ് എന്നിവർ സംസാരിച്ചു.