തിരുവനന്തപുരം : പ്രമുഖ ഗണിത അദ്ധ്യാപകനും ഡി.ജി.ടി.എ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ.ശിവരാമൻ നായർ (88, റിട്ട. എഡ്യൂക്കേഷൻ ഓഫീസർ) നിര്യാതനായി. സംസ്ഥാന സിലബസ് കമ്മിറ്റി മുൻ അംഗവും കേരള എഡ്യൂക്കേഷണൽ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. ഭാര്യ ലീലാവതി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഗേൾസ് ഹൈസ്കൂൾ, അടൂർ). മക്കൾ: അമ്പിളി. എസ്. പ്രസാദ് (എൻജിനിയർ, തിരുവനന്തപുരം ദൂരദർശൻ), അനിൽകുമാർ. എസ് (പ്രിൻസിപ്പൽ കൺസൾട്ടന്റ്, കെ.എസ്.ഇ.ബി). മരുമക്കൾ : പ്രസാദ് കെ.ആർ (റിട്ട. എയർഫോഴ്സ്), ജലജ അനിൽകുമാർ. സഞ്ചയനം: 14 ന് രാവിലെ 8.30 ന് കുടപ്പനക്കുന്ന് വി.പി.തമ്പി റോഡിൽ ഡാഫൊഡിൽസ് വില്ല ഡി1ൽ.