പാറശാല: കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ, സ്റ്റാഫ്‌ നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ നിലവിലെ ഓരോ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അംഗീകൃത യോഗ്യതയും രജിസ്‌ട്രേഷനുമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ 18 ന് മുമ്പ് മെഡിക്കൽ ഓഫീസർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊല്ലയിൽ, ധനുവച്ചപുരം പി.ഒ എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471- 2234355.