വെഞ്ഞാറമൂട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷിക്കാൻ എന്ന മുദ്രാവാക്യവുമായി കല്ലമ്പലം മുതൽ കണിയാപുരം വരെ അഡ്വ. അടൂർ പ്രകാശ് എം.പി നയിക്കുന്ന ലോംഗ് മാർച്ചിൽ വാമനപുരം നിയോജക മണ്ഡലത്തിൽ നിന്ന് 3000 പ്രവർത്തകർ പങ്കെടുക്കും. 18 ന് രാവിലെ എട്ടിന് ആരംഭിക്കുന്ന മാർച്ചിന് മുന്നോടിയായി നടന്ന വാമനപുരം നിയോജക മണ്ഡലം നേതൃയോഗം അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ജി. പുരുഷോത്തമൻ നായർ അദ്ധ്യക്ഷനായി. ബി. പവിത്ര കുമാർ സ്വാഗതം പറഞ്ഞു. ഇ. ഷംസുദ്ദിൻ, അഡ്വ. കല്ലറ അനിൽ, ഷാനവാസ് ആനക്കുഴി, അഡ്വ. കുറ്റിമുട്ഷിദ്, വെഞ്ഞാറാമൂട് സനൽ, ബാജിലാൽ, ആനാട് ജയചന്ദ്രൻ, പ്രൊഫ. സുശീല തുടങ്ങിയവർ സംസാരിച്ചു.