ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷ്ഠാവാർഷികവും ഭാഗവത സപ്‌താഹ യജ്ഞവും നടത്തുന്നതിനുള്ള പൊതുയോഗം 12ന് ഉച്ചയ്ക്ക് 2ന് ക്ഷേത്ര മണ്ഡപത്തിൽ നടക്കും. എല്ലാ ട്രസ്റ്റ് അംഗങ്ങളും മാതൃസംഘം യുവജന സംഘം അംഗങ്ങളും ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ആർ. ഗോപാലകൃഷ്‌ണപിള്ളയും സെക്രട്ടറി എസ്. സന്തോഷ് കുമാറും അറിയിച്ചു.