കുളത്തൂർ: കോലത്തുകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1995 - 96 വർഷത്തെ പത്താംക്ലാസ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ സഹപാഠി - 96ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൂർവ അദ്ധ്യാപക - വിദ്യാർത്ഥി സംഗമം നാളെ രാവിലെ 9.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.