കാട്ടാക്കട: കുറ്റിച്ചൽ പരുത്തിപ്പള്ളിയിൽ വീട് കത്തിനശിച്ചു. കരിങ്കുന്നം ലിജോ ഭവനിൽ ആൽബർട്ടിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 3.20ഓടെയാണ് സംഭവം. വീട്ടിൽ ആൽബർട്ടിന്റെ ഭാര്യ വിമലയും മകന്റെ കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. നെയ്യാർഡാം, കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓടിട്ട വീട് പൂർണമായും കത്തിനശിച്ചു. ആൽബർട്ടിന്റെ മൂന്ന് മക്കളും വിവാഹിതരായ രണ്ട് ആൺമക്കളുടെ ഭാര്യമാരും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. വീട്ടുപകരണങ്ങൾ പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് നെയ്യാർഡാം ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.