ചീരാണിക്കര: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വെമ്പായം സി.ഡി.എസിൽ സമൃദ്ധി കാമ്പെയിന്റെ ഭാഗമായി കാർഷിക വിപണന മേളയും പുതിയ ജെ.എൽ.ജി ഗ്രൂപ്പുകളുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി അദ്ധ്യക്ഷയായി. ബ്ളോക്ക് പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം ചെയ്‌തു. സി.ഡി.എസ് ചെയർപേഴ്സൺ ശോഭന ജോയി സ്വാഗതം പറഞ്ഞു. കർഷകരെ ആദരിക്കൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ.ആർ. ഷൈജുവും അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണം എ.ഡി.എം സി. ഷാനിമോളും നിർവഹിച്ചു. പച്ചക്കറിവിത്ത് വിതരണം ബ്ളോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് കണ്ണനും, ചെടിച്ചെട്ടി വിതരണം ക്ഷേമകാര്യ ചെയർപേഴ്സൺ സുമയും ബാങ്ക് ലിങ്കേജ് മേള വട്ടപ്പാറ കേരള ഗ്രാമീൺ ബാങ്കും എസ്.ബി.ഐയും വെമ്പായം ബ്ളോക്ക് ഡിവിഷൻ മെമ്പർ അനസൂൽ റഹുമാൻ, സജുകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ മിഷൻ ഡി.പി.എം റീന, ബ്ളോക്ക് കോ ഓർഡിനേറ്റർ ലക്ഷ്മി, സി.എൽ.സി സീന, ജീവ, ടീം അംഗം ശോഭ, സി.ഡി.എസ് അംഗങ്ങൾ, മെമ്പർ സെക്രട്ടറി സുരേഷ് ബാബു, ജെ.എൽ ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.