തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര), റഷ്യൻ സെന്ററിന്റെ സഹകരണത്തോടെ ഗാന്ധി ജയന്തി മാസാചരണത്തിന്റെ ഭാഗമായി നടത്തിയ പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങളുടെ തിരുവനന്തപുരം മേഖല സംസ്ഥാനതല സമ്മാനവിതരണം 12ന് വൈകിട്ട് 3.30ന് ഗാന്ധിസ്‌മരണ നിധി, സർവ ധർമ്മ ഭവൻ ഹാളിൽ നടക്കും.മേയർ കെ. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദി സംസ്ഥാൻ സൗഹൃദ പുരസ്‌കാരം നേടിയ ഡോ. പി. ലതയെ മേയർ ആദരിക്കും.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യ പ്രഭാഷണവും സമ്മാനദാനവും നിർവഹിക്കും. ' ഭക്ഷ്യ പദാർത്ഥങ്ങളിലെ മായവും നഗരസഭ നടപടികളും' എന്ന വിഷയത്തിലുള്ള പൗരസംഗമം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു ഉദ്ഘാടനം ചെയ്യും