
ആര്യനാട്:വിനോബാനികേതൻ യു.പി സ്കൂളിലെ ആശ്രയ ക്ലബ് വാർഷികവും ധനസഹായ വിതരണവും തൊളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് തച്ചൻകോട് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ഡി.പി.ഒ ബി. ശ്രീകുമാർ മുഖ്യ പ്രഭാഷണവും ധനസഹായ വിതരണവും നടത്തി.ബി.പി.ഒ ഡോ.കെ.എൽ.ബിച്ചു സ്കൂൾ വിദ്യാർത്ഥിയായ നൂറാഫാത്തിമയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു.ഉന്നത തലങ്ങളിലെത്തിയ പൂർവ വിദ്യാർത്ഥികളെ അനുമോദിച്ചു.ഗ്രാമ പഞ്ചായത്തംഗം ബിനിതമോൾ,സ്കൂൾ മാനേജർ ക്രിസ്തുഹരി,പനയ്ക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ, ഹെഡ്മിസ്ട്രസ് എൻ.സജി,ക്ലബ് കൺവീനർ എസ്.ബിന്ദു,സ്റ്റാഫ് സെക്രട്ടറി ഡി.ആൽബർട്ട്,സ്കൂൾ ലീഡർ അർച്ചന അജികുമാർ എന്നിവർ സംസാരിച്ചു.