hindhu-munnani-protest

കുഴിത്തുറ: കളിയിക്കാവിളയിൽ എസ്.ഐ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, കേസ് എൻ.ഐക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദുമുന്നണി പ്രവർത്തകർ ഇന്നലെ മൗന ജാഥ നടത്തി. പാടന്താലുമൂട് ഡിപ്പോയിൽ നിന്ന് ആരംഭിച്ച ജാഥ കളിയിക്കാവിള ബസ് സ്റ്റാൻഡിൽ അവസാനിച്ചു. ഹിന്ദുമുന്നണി ജില്ലാ പ്രസിഡന്റ് മിഷ്വാ സി. സോമൻ, കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ വി.വി. രാജേഷ്, വിശ്വഹിന്ദു പരിഷത്ത് സ്റ്റേറ്റ് ജോയിൻ സെക്രട്ടറി കാളിയപ്പൻ, ഹിന്ദുമുന്നണി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അരസുരാജ് എന്നിവർ പങ്കെടുത്തു. ജാഥയ്ക്ക് ശേഷം കളിയിക്കാവിള ബസ് സ്റ്റാൻഡിൽ പൊതു സമ്മേളനവും ഉണ്ടായിരുന്നു. ഇതിൽ നിരവധി പ്രവർത്തകരും പങ്കെടുത്തു.