പാറശാല: പരശുവയ്ക്കൽ ബി.എഫ്.എം റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാർഷികാഘോഷങ്ങൾ കേരള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്‌ണർ ടീക്കാറാം മീണ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസം മാനവ രൂപാന്തരത്തിന്റെ ആയുധമാണെന്നും സാമൂഹ്യ മൈത്രിക്കായി എല്ലാ ജനങ്ങളും ഒത്തൊരുമയോടെ പ്രവർത്തക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബൈബിൾ ഫെയ്ത്ത് മിഷൻ ഇന്ത്യ സഭയുടെ ആർച്ച് ബിഷപ്പ് ഡോ. മോസസ് സ്വാമിദാസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ബിഷപ്പ് സെൽവദാസ് പ്രമോദ്, പ്രിൻസിപ്പൽ ഡോ.എസ്. ജയന്തി, അഡ്മിനിസ്ട്രേറ്റർ കേരൻ സഷ്യാ മോസസ്, വൈസ് പ്രിൻസിപ്പൽ എസ്.ആർ. റെജി, പി.ടി.എ പ്രസിഡന്റ് കൊറ്റാമം വിനോദ് എന്നിവർ സംസാരിച്ചു.