പാറശാല:അയിര വെള്ളറാൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ധനുതിരുവാതിര മഹോത്സവം 12ന് തിരുവല്ല തെക്കേടത്ത് കുഴിക്കാട്ടില്ലത്തിൽ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകളോടെ സമാപിക്കുo.12ന് രാവിലെ 5ന് മഹാഗണപതി ഹോമം,5.30ന് ഏകാദശ രുദ്ര കലശപൂജ,8.30ന് രുദ്ര ഹോമം,9ന് വസോർ ധാരാ ഹോമം,11ന് ഏകാദശ രുദ്രകലശാഭിഷേകം,ഉച്ചപൂജ,അലങ്കാര ദീപാരാധന, സമൂഹസദ്യ,വൈകിട്ട് 6.40ന് സന്ധ്യാ പൂജ ദീപാരാധന തുടർന്ന് അത്താഴപൂജ,രാത്രി 8ന് മെഗാഹിറ്റ് ഗാനമേള.