തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ഐരാണിമുട്ടം ശാഖാ പുനരുദ്ധാരണ ഒന്നാം വാർഷികം 13ന് വൈകിട്ട് 5ന് ആഘോഷിക്കും. പി.കെ.എസ്.എസ് തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, ശാഖാ പ്രസിഡന്റ് കെ. സണ്ണി, വൈസ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ, ശാഖാ സെക്രട്ടറി എസ്. വിജയൻ, മറ്റു ശാഖാഭാരവാഹികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് ഗുരുപൂജയും കലാപ്രതിഭകൾക്കുള്ള സമ്മാന വിതരണവും അന്നദാനവും നടക്കും. ശാഖയിലെ പോഷക സംഘടനകളും എല്ലാ ശാഖാ കുടുംബ അംഗങ്ങളും കൃത്യമായി പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി എസ്. വിജയൻ അഭ്യർത്ഥിച്ചു.