പാറശാല: കുറുങ്കുട്ടി ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ജനുവരി 11 മുതൽ 15 വരെ തീയതികളിൽ നടക്കും. പതിവ് പൂജകൾക്ക് പുറമെ ദിവസേന രാവിലെ 6 ന് ഗണപതി ഹോമം, 7 ന് അഷ്ടാഭിഷേകം, 7.30 ന് ഭസ്മാഭിഷേകം, ഉച്ചക്ക് അന്നദാനം, വൈകുന്നേരം 6 ന് ചുറ്റുവിളക്ക്, 6.30 ന് വിശേഷാൽ ദീപാരാധന, തുടർന്ന് പന്തിരുനാഴി വഴിപാട്, 7 ന് പുഷ്‌പാഭിഷേകം എന്നിവ. ഒന്നാം ഉത്സവ ദിവസമായ 11 ന് വൈകുന്നേരം 7 ന് മതപാഠശാല വിദ്യാർത്ഥികളുടെ കലാപരിപാടികൾ, 8 ന് നാട്ടരങ്ങ്. 12 ന് രാത്രി 8 ന് ഭജന. 13 ന് വൈകുന്നേരം 7 ന് നടക്കുന്ന സാസംകാരിക സമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.ശിവകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്. വിദ്യാധരൻ നായർ, റിട്ട. ഹെഡ്മാസ്റ്റർ പൂമുഖത്ത് ബാലൻ, കവി സുകു മരുതത്തൂർ, റിട്ട. ഗവ. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ എസ്. ഷഡാനനൻ നായർ, വി. പുരുഷോത്തമൻ നായർ എന്നിവർ പങ്കെടുക്കും. മതപാഠശാല വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് 8 മണിക്ക് ഭജന. മകര വിളക്ക് ദിനമായ 15 ന് രാവിലെ 9 ന് വിശേഷാൽ നെയ്യഭിഷേകം, 9.30 ന് നവകലശ പൂജയും ചന്ദനാഭിഷേകവും, ഉച്ചക്ക് 12.30 ന്മകര വിളക്ക് സദ്യ, വൈകുന്നേരം 6.30 ന് കർപ്പൂരാഴി, 7 ന് പന്തിരുനാഴി വഴിപാട്. രാത്രി 8 ന്നൃത്തം.