തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാരിനെതിരായുള്ള പ്രതിഷേധം ശക്തമാക്കാൻ ആൾ ഇന്ത്യ ബി.എസ്.എൻ.എൽ-ഡി.ഒ.ടി പെൻഷണേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ഇതിനായി പെൻഷൻകാരുടെയും ജീവനക്കാരുടെയും ഐക്യ നിര ശക്തിപ്പെടുത്താൻ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു.