തിരുവനന്തപുരം: തൊഴിലാളികൾക്കും തൊഴിലുടമൾക്കുമായി ഇ.എസ്.ഐ കോർപ്പറേഷന്റെ പരാതി പരിഹാര മേള 14ന് ഉച്ചയ്ക്ക് 2ന് കോർപ്പറേഷൻ സബ് റീജനൽ ഓഫീസിൽ നടക്കും. ഇ.എസ്.ഐ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ട്, ജോയന്റ് ഡയറക്ടർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ മേളയിൽ പങ്കെടുക്കും. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചകളിൽ സബ് റീജനൽ ഓഫീസുകളിലും രണ്ടാമത്തെ വ്യാഴാഴ്ചകളിൽ ബ്രാഞ്ച് ഓഫീസുകളിലും പരാതി പരിഹാര മേളകൾ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.