തിരുവനന്തപുരം : പാലിനൊപ്പം ഉപഭോക്താക്കൾക്ക് ഹരിത പച്ചക്കറി ലഭ്യമാക്കാനായി ഹരിത മിൽമ പദ്ധതി മേഖലാ യൂണിയൻ ആരംഭിക്കുമെന്ന് മേഖല ചെയർമാൻ കല്ലട രമേശ് പറഞ്ഞു. ക്ഷീരസംഘം പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംയുക്തയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണസമിതി അംഗങ്ങളായ എസ്. അയ്യപ്പൻനായർ, അഡ്വ. എസ്. ഗിരീഷ് കുമാർ, ടി. സുശീല, മാനേജിംഗ് ഡയറക്ടർ കുര്യാക്കോസ് സക്കറിയ, സീനിയർ മാനേജർ ഹരിഹരൻ, ഡോ. ജോവാൻ സി.ഡി ലൂവീസ് എന്നിവർ സംസാരിച്ചു.