hindi

തിരുവനന്തപുരം: സംസ്ഥാനത്ത് അനുയോജ്യമായത് ത്രിഭാഷ പാഠ്യപദ്ധതിയാണെന്നും മാതൃഭാഷയും രാഷ്ട്ര ഭാഷയും കഴിഞ്ഞാണ് ഇംഗ്ളീഷിന് പ്രാധാന്യം നൽകേണ്ടതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ലോക ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വഴുതയ്ക്കാട് കേരള ഹിന്ദി പ്രചാര സഭ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ പ്രസിഡന്റ് എസ്. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ബി. മധു, എൻ.സി.ഇ.ആർ.ടി ഹിന്ദി റിസർച്ച് ആഫീസർ ജെ. ഹരികുമാർ, കേരള യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. എസ്. തങ്കമണി അമ്മ തുടങ്ങിയവർ സംസാരിച്ചു.