പയ്യോളി:ഇരിങ്ങൽ വിഷ്ണുക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആട്ടോ റിക്ഷാ തൊഴിലാളി കുളത്തുംതാഴ ഷാജഹാന്റെയും ശബാനയുടെയും മകൾ ഖൻസ ബീവി (3) പനി ബാധിച്ചു മരിച്ചു .ഒരാഴ്ചയിലധികം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പനി രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
മരിച്ച കുട്ടിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ്,പിതൃസഹോദരങ്ങളുടെ മക്കളായ അബ്ദുൽ ശാമിൽ,ഷാനിബ,ഷഹബാസ് എന്നിവരെയും പനി ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിച്ചിട്ടുണ്ട്.പനി മരണത്തെ തുടർന്ന് ഇരിങ്ങലിലും പരിസരത്തും മുൻകരുതൽ എടുക്കാൻ ഡിഎംഒ ജയശ്രീ ഉത്തരവ് നൽകി.ഇരിങ്ങൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജുവിന്റെയും വടകര ജില്ലാ ആശുപത്രി സുപ്രണ്ടിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണം നടത്തുന്നുണ്ട്.