തിരുവനന്തപുരം :പേട്ട ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്‌ദി ആഘോഷം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ .ബിജു ബാലകൃഷ്ണൻ മാഗസിന്റെ പ്രകാശനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ, വാർഡ് കൗൺസിലർ ഡി.അനിൽകുമാർ, പേട്ട ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ സുമ .കെ.എസ്, പി.ടി.എ പ്രസിഡന്റ് ഹേമലത, ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് പദ്മസേനൻ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കെ.എൻ.ലേഖ സ്വാഗതവും ഹെഡ്മിസ്ട്രസ് ഐഡ സലീല നന്ദിയും പറഞ്ഞു.