തിരുവനന്തപുരം: നെട്ടയം ശ്രീരാമകൃഷ്‌ണാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ 158-ാം ജന്മദിനം 17ന് ആഘോഷിക്കും. രാവിലെ 5.30ന് മംഗളാരതിയും വേദപാരായണവും നടക്കും. 10.30ന് ആശ്രമം അദ്ധ്യക്ഷൻ സ്വാമി മോക്ഷവ്രതാനന്ദയുടെ പ്രഭാഷണം ഉണ്ടായിരിക്കും. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30ന് വിവേകാനന്ദ പ്രതിമയിൽ ഹാരാർപ്പണം നടത്തും. എല്ലാ മാസവും മൂന്നാം‌ ഞായറാഴ്ച ആശ്രമത്തിൽ രാവിലെ 9 മുതൽ ഒന്നുവരെ അന്തര്യോഗം ഉണ്ടായിരിക്കുമെന്നും സ്വാമി മോക്ഷവ്രതാനന്ദ അറിയിച്ചു.