ബാലരാമപുരം: അന്തിയൂർ അണികുലത്ത് കണ്ഠൻ ശാസ്‌താക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം തുടങ്ങി. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം. ഇന്ന് ഉച്ചയ്‌ക്ക് 12ന് സമൂഹസദ്യ,​ വൈകിട്ട് 6.45ന് സന്ധ്യാദീപാരാധന,​ നാളെ ഉച്ചയ്‌ക്ക് 12ന് സമൂഹസദ്യ. 14ന് ഉച്ചയ്‌ക്ക് 12ന് അന്നദാനം. മകരവിളക്ക് ദിനമായ 15ന് രാവിലെ 6.30ന് നെയ്യഭിഷേകം,​ ഉച്ചയ്‌ക്ക് 12ന് സമൂഹസദ്യ,​ വൈകിട്ട് 4ന് ഭജന,​ 6.30ന് മകരജ്യോതി,​ 6.45ന് സന്ധ്യാദീപാരാധന.