ബാലരാമപുരം: പൂങ്കോട് കാരുണ്യ ഫൗണ്ടേഷൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാരുണ്യ ഫൗണ്ടേഷൻ ചെയർമാൻ അനുപമ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ രാഗിണി റിപ്പോർട്ട് അവതരിപ്പിക്കും. എൻ. ശക്തൻ,​ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,​ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,​ പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്,​ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി തുടങ്ങിയവർ സംസാരിക്കും. കാരുണ്യ ഫൗണ്ടേഷൻ സെക്രട്ടറി സി.ആർ. സുനു സ്വാഗതവും ട്രഷറർ അജിത് കുമാർ നന്ദിയും പറയും