ബാലരാമപുരം: ഈ മാസം 17ന് നടക്കുന്ന മനുഷ്യമതിലിന്റെ ഭാഗമായി പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എസിന്റെയും ബാലരാമപുരം മുസ്ലീ ജമാഅത്ത് കോർ‌‌ഡിനേഷന്റെയും നേതൃത്വത്തിൽ പൗരത്വസമരസമിതി ഓഫീസ് തുറന്നു. ബാലരാമപുരം ടൗൺ ഇമാം അബ്ദുറഹീം സമരസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. 17 ന് ഉച്ചക്ക് 2ന് ആറാലുംമൂട് മുതൽ ആ‌ർ.സി തെരുവ് വരെ മനുഷ്യമതിൽ തീർക്കും. പൗരത്വ സംരക്ഷണ സമിതി ചെയർമാൻ സക്കീർ ഹുസൈൻ,​ കൺവീനർ എ.ആർ. ഷമീർ അഹമ്മദ്,​ രക്ഷാധികാരി ഇ.എം. ബഷീർ,​ ജമാഅത്ത് കോർഡിനേഷൻ ചെയർമാൻ ജെ.എം. സുബൈർ,​ ബാലരാമപുരം ജമാഅത്ത് സെക്രട്ടറി ഹാജ,​ വലിയപള്ളി ജമാ അത്ത് പ്രസിഡന്റ് നൗഷാദ്,​ സെക്രട്ടറി ഷാജഹാൻ,​ വഴിമുക്ക് ജമാ അത്ത് സെക്രട്ടറി,​ ഹഫീൾ റഹ്മാൻ,​ ആറാലുംമൂട് ജമാ അത്ത് പ്രസിഡന്റ് നാസർ എന്നിവർ പങ്കെടുത്തു.