തിരുവനന്തപുരം : കരമന ജംഗ്ഷനിൽ മഞ്ഞസിഗ്നൽ കത്തിയപ്പോൾ റോഡ് മുറിച്ചുകടക്കവേ മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റ നേമം ദീപാഞ്ജലിയിൽ എസ്. ലളിതകുമാരി (72) മരിച്ചു. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ : ദീപ എം.എൽ (അദ്ധ്യാപിക), ദിനാജ് എം.എൽ (അസി. എൻജിനിയർ).