മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരിയുടെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, കാട്ടാക്കട തഹസീൽദാർ ഹരിചന്ദ്രൻനായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രാധാകൃഷ്ണൻനായർ (മലയിൻകീഴ്), ആർ.എസ്. വസന്തകുമാരി (ബാലരാമപുരം), കെ. അനിൽകുമാർ(വിളപ്പിൽ), ജില്ലാപഞ്ചായത്ത് ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ജയചന്ദ്രൻ, എം. വിനുകുമാർ, വി.ഐഡ, ടി. രമ, ഡി.ഡി.പി. ത്രേസ്യാമ്മാ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജികുമാർ, ബ്ലോക്ക് പഞ്ചായത്ത് ഹൗസിംഗ് ഓഫീസർ എം.കെ. അജയഘോഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 1735 വീടുകൾ ലൈഫ് പദ്ധതി പ്രകാരം പണി പൂർത്തിയാക്കിയിട്ടുണ്ട്. കുടുംബ സംഗമത്തിൽ 21 വിവിധ വകുപ്പുകളുടെ പവലിയനുകളിൽ അദാലത്തും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മലയിൻകീഴ്, വിളപ്പിൽ, മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ, കല്ലിയൂർ വിളവൂർക്കൽ എന്നീ 7 ഗ്രാമപഞ്ചായത്തുകളുടെ സഹകരണം സംഗമത്തിനുണ്ടായിരുന്നു.