ആറ്റിങ്ങൽ: ഗവണ്മെന്റ് കോളജിലെ ഐ.ക്യു. എ.സി യുടേയും ഇ.ഡി ക്ലബിന്റേയും അഭിമുഖ്യത്തിൽ അക്കാഡമിക് മേഖലയിൽ ഇ കണ്ടന്റ് വികസനത്തിനായി അദ്ധ്യാപകർക്കു വേണ്ടി ശില്പശാല നടന്നു.
ഇ കണ്ടന്റ് വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവ പ്രാവർത്തികമാക്കുന്നതിനുവേണ്ട ക്ലാസുകൾ ഡോ.ശ്യാംലാൽ ജി.എസ് നയിച്ചു. തിരുവനന്തപുരം മഹാത്മാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാംലാൽ ജി.എസ് ഉദ്ഘടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. വി.മണികണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുനിൽരാജ് എൻ.വി ,റൂസ ,ഡോ. കെ പ്രദീപ്കുമാർ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജയരാജ് ജെ, ഡോ.ഷാനിമോൻ.എസ്, എന്നിവർ സംസാരിച്ചു.