പാലോട്: താന്നിമൂട് യുവതരംഗം സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളിയെ പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും മതേതരത്വവും തുല്യതയും ഭരണഘടനാപരമായ അവകാശമാണെന്ന് വിശദീകരിക്കുന്നതിനും വേണ്ടി ഭരണഘടന സംരക്ഷണ കൂട്ടായ്മയും സ്മൃതി സദസും സംഘടിപ്പിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് താന്നിമൂട് ഷംസുദീന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരം പാറ മോഹനൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഇക്‌ബാൽ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനസ് ഭരണഘടന സംരക്ഷണ പ്രതിജ്ഞയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സഖി പാലോട് മുൻകാല ഗ്രന്ഥ ശാല പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി മുഹമ്മദ് ഷാഫി, യുവസാഹിത്യകാരൻ അസിം, പഞ്ചായത്ത് അംഗങ്ങളായ സജീന യഹിയ, ജയകുമാർ, അരുൺകുമാർ, നിസാർ മുഹമ്മദ്, സുൽഫി, കൊച്ചുവിള അൻസാരി, എം. ഫൈസൽ, ഗോപി കൃഷ്ണൻ, നസീമ ഇല്യാസ് എന്നിവർ പങ്കെടുത്തു.