ആര്യനാട്: ആര്യനാട് പറണ്ടോട് തേവിയാരുകുന്ന് ധർമ്മശാസ്‌താ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകരവിളക്ക് ഉത്സവവും നാളെ മുതൽ 15 വരെ നടക്കും. നാളെ ഉച്ചയ്ക്ക് 12ന് അന്നദാനം,1.30ന് കൊടിമര ഘോഷയാത്ര,​ 6.30ന് കൊടിയേറ്റ്,​ 8ന് ഭജന. 14ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,​ രാത്രി 9ന് ഡാൻസ്. 15ന് രാവിലെ 9ന് സമൂഹ പൊങ്കാല,​ 11.30ന് അന്നദാനം,​ വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര,​ 9.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.