തിരുവനന്തപുരം: ചിത്രകാരി ഗീത് കാർത്തിക, ഡൽഹി സ്വദേശിനി നിരൂപമ മിശ്ര എന്നിവരുടെ ചിത്രപ്രദർശനം ഇന്ന് മുതൽ 19 വരെ വൈലോപ്പിള്ളി സംസ്‌കൃത ഭവനിൽ നടത്തുമെന്ന് ഗീത് കാർത്തിക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് സൂര്യ കൃഷ്‌ണമൂർത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം.