തിരുവനന്തപുരം: കെപ്‌കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്താനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലവിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് ഏജൻസികളെ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 15ന് മുൻപായി സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ : 9495000921, 9495000915, 0471-2478585, വെബ്സൈറ്റ്: www.kepco.co.in