തിരുവനന്തപുരം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 10-ാം സംസ്ഥാന സമ്മേളനം 18 മുതൽ 20 വരെ തിരുവനന്തപുരത്ത് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ വി.ശിവൻകുട്ടി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 19ന് ടാഗോർ ഹാളിൽ പ്രതിനിധി സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദൻ മുഖ്യ പ്രഭാഷണം നടത്തും. 20ന് വൈകിട്ട് 4.30ന് യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ നിന്ന് പുത്തരിക്കണ്ടം മൈതാനിയിലേക്ക് കുടുംബറാലി. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ. ആൻസലൻ എം.എൽ. എ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തടങ്ങിയവർ സംസാരിക്കും. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സ്വാഗതസംഘം ജനറൽ കൺവീനർ വി.പാപ്പച്ചൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.