വർക്കല: അയിരൂർ വില്ലിക്കടവ് ആദിത്യ ഡേ കെയർ ആൻഡ് പ്രീ സ്‌കൂളിന്റെ വാർഷികവും റിപ്പബ്ലിക് ദിനാഘോഷവും രക്ഷകർത്തൃസമ്മേളനവും 26ന് നടക്കും. രാവിലെ 8.30ന് നടക്കുന്ന സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കമറുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല മുഖ്യപ്രഭാഷണം നടത്തും. അജിത. എസ്, അയിരൂർ അനിൽ, വിജയപ്പണിക്കർ, വി. ശ്രീനാഥക്കുറുപ്പ്, പി.എസ്. സുജയകുമാരി, മനോഹരൻ എന്നിവർ സംസാരിക്കും. ഡോക്ടറേറ്റ് നേടിയ അദബിയയെ ആദരിക്കും. 10ന് കലാപരിപാടികൾ, ഉച്ചയ്ക്ക് 1ന് സമാപന സമ്മേളനം, സമ്മാനദാനം, സ്കോളർഷിപ്പ് വിതരണം എന്നിവ നടക്കും.