janatha

കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല കാട്ടാക്കട ജനമൈത്രി പൊലീസുമായി സഹകരിച്ച് സംഘടിപ്പിച്ച ജനസൗഹൃദ പൊലീസ് സെമിനാർ കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ഡി. ബിജു കുമാർ ഉദ്ഘാടനം ചെയ്തു. ജനതാവനിതാ വേദി പ്രസിഡന്റ് അജിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട സബ് ഇൻസ്പെക്ടർ ഗംഗപ്രസാദ്, ജനമെത്രി കാട്ടാക്കട അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്പെക്ടർ എസ്. അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരികുമാർ. വി.വി ,ഗ്രാമപഞ്ചായത്തംഗം വി. ശ്രീകണ്ഠൻ, ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ്, സെലിൻ മേരി, പ്രമുകുമാരി, പത്മജ കുമാരി, വനിതാവേദി സെക്രട്ടറി ബിനിത. ആർ, ബിന്ദു ജോയ്, എസ്. അനികുട്ടൻ, എസ്.എൽ. ആദർശ്, നിതീഷ്. എസ്.കെ, പി. ജയകുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷീബ. ഒ, ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം റൂറൽ വനിത സെൽ പരിശീലക ടീമംഗങ്ങളായ ബിജിലേഖ, മിനി എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.