നെടുമങ്ങാട് :രണ്ടേക്കറോളം വയലും 60 വർഷമായി ഉപയോഗിച്ചുവരുന്ന നടവഴിയും മണ്ണിട്ട് നികത്തുന്നത് സംബന്ധിച്ച് കളക്ടർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിൽ വീണ്ടും നിലം നികത്തൽ വ്യാപകമായതായി പരാതി.ചെന്തുപ്പൂര് വി.എസ്.ഭവനിൽ എസ്.സുകുമാരനാണ് പരാതിക്കാരൻ.ഇദ്ദേഹത്തിന്റെ പുരയിടത്തിൽ എത്താനുള്ള നടവഴി ഉൾപ്പടെ മണ്ണിട്ട് നികത്തിയെന്നാണ് പരാതി.