നെടുമങ്ങാട്: ബസ് യാത്രയ്‌ക്കിടെ യാത്രക്കാരന്റെ സ്വർണ മോതിരം കവർന്നു. കരകുളം രാജനിലയത്തിൽ വി. രാജന്റെ അരപ്പവൻ മോതിരമാണ് മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വെമ്പായത്ത് നിന്ന് നെടുമങ്ങാടേക്ക് വന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിൽ യാത്ര ചെയ്യുകയായിരുന്ന രാജന്റെ സമീപത്തുണ്ടായിരുന്ന യാത്രക്കാരനാണ് മോതിരം കവർന്നത്. നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.