പാറശാല: പാറശാല സർവീസ് സഹകരണ ബാങ്കിൽ നിന്നുള്ള വായ്‌പകളിലെ കുടിശിക തുക പൂർണമായോ ഭാഗികമായോ ഒറ്റത്തവണയായി തീർപ്പാക്കാൻ ബാങ്കിന്റെ അദാലത്തിലൂടെ അവസരം. 15,30, ഫെബ്രുവരി 10,20 തീയതികളിൽ രാവിലെ 10.30ന് ബാങ്ക് ഹാളിൽ നടക്കുന്ന അദാലത്തുകളിൽ ഒരു ദിവസം പങ്കെടുക്കുന്നവർക്ക് പലിശയിലും പിഴപ്പലിശയിലും ഇളവ്, മരണപ്പെട്ടവർ, മാരകരോഗം ബാധിച്ചവർ എന്നിവരുടെ വായ്‌പകൾക്ക് ഇളവ്, പുനർ വായ്‌പാ സൗകര്യം എന്നിവ നേടാൻ അവസരമുണ്ട്. ഈ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു.